06 May 2010

" WIC "


20 May 2008

" സമര്‍പ്പണം "


ചക്രവാളത്തിനപ്പുറം സന്ധ്യ എരിഞ്ഞടങ്ങുന്നു.മനസില്‍ കനല്‍ നിറച്ച്,ഇനിയും ഒരുപാട് ഫ്രെയിമുകള്‍ ബാക്കി വെച്ച് ഒരിക്കലും മടങ്ങി വരാതെ ജീവിത ചക്രവാളത്തിനുമപ്പുറത്തേക്ക് ഏകനായി പറന്നകന്ന എന്റെ പ്രിയ കൂട്ടുകാരന് നിത്യശാന്തി നേര്‍ന്നുകൊണ്ട്....

16 April 2008

“ വെടിക്കെട്ട് “


പൂരപ്രേമികളുടെ ശ്രദ്ധക്ക്...വെടിക്കെട്ട് ഇതാ ആരംഭിക്കാന്‍ പോകുന്നു.എല്ലാവരും സുരക്ഷിത സ്ഥാനങ്ങളില്‍ നിലയുറപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു...പാറമേക്കാവ് ഭാഗം ഇതാ ആരംഭിച്ചു കഴിഞ്ഞു.....

15 April 2008

“ മേഘമല്‍ഹാര്‍ “


നനയാന്‍ കൊതിച്ച് തീരത്തെ പഞ്ചാര മണലില്‍ ഏറെ നേരം കിടന്നു.നിരാശ സമ്മാനിച്ച്‌ കടന്നുപോയ മേഘങ്ങള്‍ അങ്ങ്‌ ദൂരെ തിമിര്‍ത്തു പെയ്യുന്നുണ്ടാവുമോ ?...
ഒരു നൊസ്റ്റാള്‍ജിയ പോസ്റ്റ്‌

12 October 2007

" ശവ്വാല്‍ ഒന്ന്‌ "


പരിശൂദ്ധ റമദാന്‍ ഇതാ വിട പറഞ്ഞിരിക്കുന്നു. ഇന്ന്‌ ശവ്വാല്‍ ഒന്ന്‌,ലോകമുസ്ളീംകള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും എണ്റ്റെ പാപ്പടെ ബ്ളോഗിലൂടെ പെരുന്നാള്‍ ആശംസകള്‍.......... സോനുട്ടന്‍.

02 October 2007

" പുതിയ ട്രാഫിക്‌ നിയമങ്ങള്‍ "


വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറക്കുവാന്‍ വേണ്ടി ഖത്തര്‍ ഗവണ്‍മണ്റ്റ്‌ പുതിയ നിയമങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരുത്തുന്നു.നിയമം ലംഘിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന്‌ ട്രാഫിക്‌ മേധാവികള്‍.10,000 ഖത്തര്‍ റിയാല്‍ മുതല്‍ 50,000 ഖത്തര്‍ റിയാല്‍ വരെ പിഴ ചുമത്തും.
1.എതിര്‍ ദിശയില്‍ വാഹനം ഒാടിച്ചാല്‍ 6,000 ഖത്തര്‍ റിയാല്‍
2.ട്രാഫിക്‌ സിഗ്നല്‍ ജമ്പ്‌ ചെയ്താല്‍ 6,000 ഖത്തര്‍ റിയാല്‍
3.ശരിയല്ലാത്ത പാര്‍ക്കിംഗ്‌ അല്ലെങ്കില്‍ അനുവദനീയമല്ലാത്ത ഇടങ്ങളിലുള്ള പാര്‍ക്കിംഗ്‌ 6,000 ഖത്തര്‍ റിയാല്‍
4.റജിസ്ട്രേഷന്‍ ഇല്ലാത്ത വാഹനം ഒാടിച്ചാല്‍ 3,000 ഖത്തര്‍ റിയാല്‍
5.ട്രാഫിക്‌ വകുപ്പിണ്റ്റെ അനുമതി ഇല്ലാതെയുള്ള വാഹന മോടി പിടിപ്പിക്കല്‍ 3,000 ഖത്തര്‍ റിയാല്‍
ഇനിയും ഇത്‌ പോലുള്ള നിരവധി നിയമങ്ങള്‍ പറയുന്നുണ്ട്‌.ആകെ 84 നിയമങ്ങള്‍ വരും.ചുരുക്കം പറഞ്ഞാല്‍ രാവിലെ വീട്ടില്‍ നിന്ന്‌ വണ്ടി എടുത്ത്‌ പോകുന്നതിനു മുന്‍പ്‌ രാഹു ആണോ കേതു ആണോ എന്ന്‌ നോക്കീട്ട്‌ വേണം ആക്സിലേറ്ററില്‍ വിരലമര്‍ത്താന്‍.എന്തായാലും ഈ നിയമങ്ങളെ സ്വാഗതം ചെയ്യുന്നു.റോഡ്‌ ആക്സിഡണ്റ്റുകള്‍ എന്നും തീരാശാപമായിരുന്ന ഖത്തറിലെ റോഡുകളില്‍ ഇനി ചോരയുടെ വാര്‍ഷിക കണക്കുകള്‍ കുറയുമെന്ന്‌ പ്രത്യാശിക്കാം.വാഹനമോടിക്കുന്ന എല്ലാവരോടുമായി ഒരുവാക്ക്‌,നിങ്ങളുടെ അശ്രദ്ധമൂലം നിങ്ങളുടെ കുടുംബവും മറ്റൊരു കുടുംബവും ജീവതാവസാനം വരെ വേദനിക്കാന്‍ അവസരമുണ്ടാക്കാതെ നോക്കുക.ലോകത്ത്‌, എവിടെയായിരുന്നാലും.

18 September 2007

" അള്ളാഹു അക്ബര്‍ "


അബുഹുറൈറയില്‍ നിന്ന്‌ നിവേദനം:നബി(സ:അ)പറഞ്ഞു: "റമദാന്‍ ആഗതമായാല്‍ സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടും.നകരവാതിലുകള്‍ കൊട്ടിയടക്കപ്പെടും. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടും" -ബുഖാരി മുസ്ളിം.

പരിശുദ്ധ റമദാന്‍ ആഗതമായി....സ്വര്‍ഗാവകാശികളാവാന്‍ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കുമാകാറാകട്ടെ,ആമീന്‍. എല്ലാവര്‍ക്കും എണ്റ്റെ റമദാന്‍ ആശംസകള്‍.

28 July 2007

" പൊള്ളുന്ന നേര്‌ "


കാലം കണ്ണീരൊപ്പാത്ത ഇത്തരം പ്രവാസമുഖങ്ങള്‍ ഇനിയും ഇവിടെ തുടര്‍ന്നു കൊണ്ടേയിരിക്കും ,ഒടുവില്‍ മറ്റുള്ളവര്‍ക്കായി എരിഞ്ഞടഞ്ഞും ! ഒരു നിയോഗം പോലെ.......

01 July 2007

" സന്ധ്യ"


ഒരു സന്ധ്യ കൂടി ഇവിടെ മരിക്കുന്നു....കാല്‍പാടുകള്‍ മായ്ക്കാന്‍ തിരകള്‍ക്കു മത്സരം,കുട്ടികള്‍ ഇനി സവാരിക്കായി വരില്ല,ആളൊഴിഞ്ഞ തീരത്തിനി ഇരുട്ട്‌ മാത്രം....മടക്കയാത്രക്ക്‌ ഒരുക്കം കൂട്ടുകയാണ്‌ യജമാനന്‍. സീ ലൈന്‍ ബീച്ചിലെ അസ്തമയം.

20 June 2007

" അച്ഛന്റെ മോന്‍ "


"ആദ്യത്തെ കണ്മണി ആണായിരിക്കണം...........അവന്‍ അച്ഛനെ പോലെയിരിക്കണം"....സായിപ്പിന്റെ ഭാര്യയും ഇങ്ങനെ പാടിയിരിക്കുമോ ? റഗ്ഗ്ബി മത്സരം ആസ്വദിക്കുന്ന അച്ഛനും മകനും.

09 June 2007

" അശ്വമേധം "


ആരവങ്ങള്‍ കെട്ടടങ്ങി, കുളമ്പടി ശബ്ദം അകന്നു പോകുന്നു,പക്ഷെ അശ്വമേധം ഇവിടെ അവസാനിക്കുന്നില്ല..ഖത്തറിലെ കുതിരയോട്ട മത്സരങ്ങള്‍ക്ക്‌ വിരാമമായി.ചെറിയൊരു ഇടവേള.!ആര്‍പ്പുവിളികള്‍ക്കും ആവേശങ്ങള്‍ക്കും ഇനി ആറുമാസത്തെ അവധി.

02 June 2007

" പേരറിയാത്ത സുഹ്രുത്തിന്‌ "


ആംബുലന്‍സിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ ഈയിടെയായി ഒട്ടുമിക്ക ദിവസങ്ങളിലും കേള്‍ക്കുന്നു.കഴിഞ്ഞ ആഴ്ചയിലെ ഒരാക്സിഡന്റില്‍ ഓഫീസിനു മുന്നില്‍ പൊലിഞ്ഞത്‌ നാലു ജീവനുകളാണ്‌.ജീവന്‌ ഒട്ടും വില കല്‍പ്പിക്കത്തവരാണീ അറബികളെന്ന് ചിലപ്പോഴോക്കെ തോന്നിയിട്ടുണ്ട്‌,അത്രയേറെ അശ്രദ്ധ കാണിക്കുന്നു ഡ്രൈവിങ്ങില്‍ ഇവര്‍.ഇന്നലെ റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ ദാരുണമായി മരണത്തിലേക്ക്‌ നടന്നു കയറിയ ഞാനറിയാത്ത എന്നെയറിയാത്ത ആ സുഹ്രുത്തിന്‌ നിത്യശാന്തി നേര്‍ന്നുകൊണ്ട്‌.......എല്ലാവരോടുമായി ഒരുകാര്യം,ഒാര്‍ക്കുക നിങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവര്‍,നിങ്ങളെ പ്രിയപ്പെട്ടവര്‍ നിങ്ങളെയും കാത്തിരിക്കുന്നു...

30 May 2007

" ഹൈ "ജമ്പ്‌



മഴക്കാല ചിത്രങ്ങള്‍ പോസ്റ്റുന്നവരോടുള്ള അസൂയ മൂത്ത്‌(നമുക്കിതക്കെയല്ലേ വിധിച്ചിട്ടുള്ളൂ), വീണ്ടും സ്പ്പോര്‍ട്സ്‌ ചിത്രങ്ങളിലേക്ക്‌.ഇക്കഴിഞ്ഞ ഖത്തര്‍ സൂപ്പര്‍ ഗ്രാന്റ്‌ പ്രിക്സ്‌ അത്‌ ലറ്റിക്സിസില്‍ നിന്ന്..

23 May 2007

" കാവല്‍ക്കാരന്‍ "


എത്രയും പെട്ടെന്ന് റൂമിലെത്തി A/C ഓണ്‍ ചെയ്യണമെന്ന ആഗ്രഹം ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടാന്‍ പ്രേരിപ്പിക്കുന്നതിനിടയില്‍ കണ്ടതാണീ ദൃശ്യം.കൊടുംചൂടില്‍ ഈന്തപനയോലകളുടെ തണലിലുറങ്ങുന്ന തന്റെ യജമാനന്റെ സ്വപ്നങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കുന്ന ഈ കാവല്‍ക്കരനെ...
സമ്പന്നത സ്വപ്നം കണ്ട്‌ പ്രവാസിയായ ഒട്ടനവധി ആളുകളുടെ സ്വപ്നങ്ങളില്‍ നിറങ്ങളില്ല എന്നെന്റെ മനസ്സു പറഞ്ഞതുകൊണ്ട്‌ ഈ ചിത്രം ഞാന്‍ നിറമില്ലാതെ സമര്‍പ്പിക്കുന്നു...

16 May 2007

" വാര്‍ദ്ധക്യം "


വാര്‍ദ്ധക്യം ജീവിതത്തിന്റെ തീരാശാപമവാന്‍ ആര്‍ക്കും ഇട വരുത്തരുതേ ദൈവമേ എന്ന പ്രാര്‍ഥനയോടെ!
വാര്‍ദ്ധക്യത്തിന്റെ വേദന അനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്‌.ഒപ്പം ഈ പോസ്റ്റിന്‌ പ്രചോദനമായ തക്കുടൂനും....

15 May 2007

" നാലാം തരം - ബി "


ഇവരില്‍ ആരായിരുന്നു ഞാന്‍ ?,കളങ്കമില്ലാത്ത ഈ മുഖം എനിക്ക്‌ കൈമോശം വന്നുവോ ? നാട്ടില്‍ പോയപ്പോ പഴയ സ്കൂളുവരെ ഒന്ന്‌ പോയി, ഞാനും എണ്റ്റെ സ്കൂളും തമ്മില്‍ ഇപ്പോ 80 കിലോമീറ്റര്‍ ദൂരമുണ്ട്‌. എണ്റ്റെ നാലാംക്ളാസിണ്റ്റെ ജനലാണിത്‌.ക്യാമറ കണ്ടപ്പോള്‍ "ഒരു ഫോട്ടോ എടുക്ക്‌ ഏട്ടാ,,ഒരു ഫോട്ടോ എടുക്ക്‌ ഏട്ടാ" എന്നു പറഞ്ഞ്‌ കുട്ടികള്‍ ചിണുങ്ങാന്‍ തുടങ്ങി...മഷിതണ്ടും,മയില്‍പീലിയും നഷ്ടമായ ബാല്യത്തിലേക്കൊരു 80 കിലോമീറ്റര്‍ യാത്ര.. !

" ഇയ്യാളെന്താ ഈ ഞെക്കണേ! വാ..നമുക്ക്‌ പോയി ഉണ്ണാടാാ.."

" എണ്റ്റെ പാത്രത്തിലെന്താന്ന്‌ ഞാന്‍ കാണിച്ചേരില്ലാ.... "

" ചോറൊക്കെ പിന്നെ ഉണ്ണാം.. ചേട്ടനാദ്യം ഫോട്ടെട്ക്ക്‌ "

21 March 2007

" ഞാന്‍ യാത്രയാവുന്നു "


ഈ അസ്തമയത്തോടൊപ്പം ഞാനും യാത്രയാവുന്നു.ഇനിയും മറ്റൊരു സൂര്യോദയം കൂടി എന്റെ ഫ്രെയിമില്‍ പകര്‍ത്താന്‍ തിരിച്ചു വരുമെന്നുറപ്പില്ല.ചില തീരുമാനങ്ങള്‍ ജീവിതത്തെ പുതിയ ലോകത്തേക്ക്‌ നയിച്ചേക്കാം.ഇതെന്റെ വിജയമോ പരാജയമോ എന്നെനിക്കറിയില്ല.......ആത്മവിശ്വാസം കൈമോശം വരാത്തിടത്തോളം കാലം നമുക്കായി ഈ ആകാശവും ഭൂമിയും കൂട്ടിനുണ്ടാവും....വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ......

17 March 2007

" സ്വാര്‍ത്ഥനെ വീഴ്‌ത്തിയ രേണൂ "


സ്വാര്‍ത്ഥനെ വീഴ്‌ത്തിയ രേണൂനെ അന്വേഷിച്ച്‌ നടന്നപ്പോ കിട്ടിയതാ....രണ്ടു ദിവസായി മനുഷ്യന്‍ നേരെചൊവ്വേ കണ്ണുതുറന്നിട്ട്‌,എല്ലാ നാട്ടിലും ഇപ്പൊ ഇങ്ങനെയൊക്കെ ആണോ കൂട്ടരെ? സ്വാര്‍ത്ഥന്റെ ടിഷ്യൂ പേപ്പര്‍ ചുറ്റിയ കാലിനു സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്‌.

12 March 2007

" SPEEEEEEEEED "


കാസ്സി സ്റ്റോണര്‍....WORLD MOTOGP ഖത്തര്‍ റൗണ്ട്‌ ജേതാവ്‌

" 316 kmph "


കാസ്സി സ്റ്റോണര്‍ (27),വലന്റിനോ റോസ്സി (46),ഡാനി പെഡ്രോസ്സ (26) WORLD MOTOGP മത്സരത്തില്‍ നിന്ന്‌...

" MOTOGP "


പ്രിയ ദില്‍ബൂ....
പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചുകൊണ്ട്‌ ഖത്തര്‍ MOTOGP യില്‍ വലന്റിനോ റോസ്സി രണ്ടാമത്‌ ഫിനിഷ്‌ ചെയ്തു.കാസ്സി സ്റ്റോണര്‍ ചാമ്പ്യനായി.പോള്‍ പൊസിഷനില്‍ റോസ്സിയായിരുന്നു മുന്നില്‍...ഈ പോസ്റ്റ്‌ റോസ്സി ഫാന്‍ ദില്‍ബൂന്‌ സമര്‍പ്പിക്കുന്നു.

07 March 2007

" വിടവാങ്ങല്‍ "


നിറഞ്ഞ കണ്ണുകളോടെ സാനിയ തന്റെ രണ്ടാം റൗണ്ട്‌ പിന്‍വാങ്ങല്‍ തീരുമാനം പത്രസമ്മേളനത്തില്‍ അറിയിക്കുന്നു.കാല്‍ മുട്ടിലെ പരിക്ക്‌,ഖത്തറിലെ മുഴുവന്‍ ഇന്ത്യാക്കാരെയും നിരാശരാക്കി.രണ്ടാം റൗണ്ടിനു ശേഷം സ്റ്റേഡിയം മൊത്തം ശാന്തമായിരുന്നു,ഫൈനല്‍ മത്സരം നടക്കുന്നതിനിടയിലും ആരോ വിളിച്ചു കൂവുന്നതു കേട്ടു.."കമ്മോണ്‍ സാാനിയാാ"!!തന്റെ രോഷം കാണികളെ മുഴുവന്‍ അറിയിച്ചതാവും അയാള്‍...!

05 March 2007

" ടെന്നിസ്‌ എയ്സ്‌ "


മാര്‍ട്ടിന ഹിന്‍ഗിസ്‌ , ടെന്നിസിലെ എന്റെ പ്രിയ താരം,ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി,എങ്കിലും ഡബിള്‍സില്‍ കിരീടം നേടി. WTA വനിതാ മത്സരത്തില്‍ നിന്ന്....

28 February 2007

" ബ്രും..ബ്ര്..റൂം..ബ്രൂം....."


ലോക സൂപ്പര്‍ ബൈക്ക്‌ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം ഇവിടെ തുടങ്ങുന്നു...

25 February 2007

" ചാമ്പ്യന്‍ "


നാസര്‍ അല്‍ അത്വിയ്യ , ബഹുമുഖ പ്രതിഭ.ഖത്തറിലെ സ്പോര്‍ട്സ്‌ രംഗത്തെ തിളക്കമാര്‍ന്ന വ്യക്തിത്വം. വര്‍ഷങ്ങളായി മിഡിലീസ്റ്റ്‌ റാലിയിലെ തിളങ്ങുന്ന താരം. ഷൂട്ടിംഗിലും കുതിരയോട്ടത്തിലും ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍. 2006 FIA P-WRC വേള്‍ഡ്‌ ചാമ്പ്യന്‍. 2003-2005 മിഡിലീസ്റ്റ്‌ ചാമ്പ്യന്‍.
ഖത്തര്‍ അന്താരാഷ്ട്ര കാറോട്ട മത്സരത്തില്‍ നിന്ന്....

18 February 2007

" സാനിയ മാനിയ "


ഖത്തര്‍ ഓപ്പണ്‍ വനിത ടെന്നീസ്‌ ഈ മാസം 26ന്‌ തുടങ്ങുന്നു.ഏഷ്യന്‍ ഗെയിംസില്‍ സാനിയ മത്സരം ഉണ്ടാക്കിയ തരംഗത്തെ കുറിച്ച്‌ സ്വാര്‍ത്ഥന്‍ പറഞ്ഞത്‌ വളരെ വളരെ ശരിയാണെന്ന് ഞാനും അനുഭവിച്ചറിഞ്ഞവനാണ്‌.ഒരു പ്രാര്‍ഥനയേയുള്ളൂ,മലയാളികള്‍ടെ തിക്കിലും തിരക്കിലും പെട്ട്‌ കാലോ കൈയ്യോ നഷ്ടപ്പെടാതെ കാത്തോളണേ..! ഈശ്വരന്മാരേ..........(നാട്ടീന്നാ പറ്റുന്നതെങ്കില്‍ വല്ല എസ്‌.ടി.ഡി. ബൂത്തെങ്കിലും കിട്ടുമായിരിക്കും)

" പന്തയം "


ഖത്തര്‍ കിരീടവകാശി ഷെയ്ക്ക്‌ തമീം ബിന്‍ ഹമദ്‌ അല്‍ താനി കപ്പിനായുള്ള മത്സരത്തില്‍ നിന്ന്..

05 February 2007

" കുതിപ്പ്‌ "


" ലക്ഷ്യത്തിലേക്കുള്ള അവസാന ലാപ്പ്‌ ",ടൂര്‍ ഓഫ്‌ ഖത്തര്‍ സൈക്ലിംഗ്‌ മത്സരത്തില്‍ നിന്ന് ഒരു പാനിംഗ്‌ പരീക്ഷണം.

20 January 2007

" യാത്രാമൊഴി "


പൊടിപറത്തി പാഞ്ഞുപോയ നാട്ടുവഴികള്‍ ഓര്‍മ്മകളില്‍ ....മുന്നില്‍ ഇനി അന്ധകാരത്തിന്റെ ശൂന്യത മാത്രം .....

14 January 2007

" ചൂണ്ടക്കാരന്‍ "


ഒരിറ്റുശ്വാസത്തിനായ്‌ പിടയുന്ന മീനുകളെ കുറിച്ചോര്‍ത്തപ്പോള്‍ ഇയാളോടെനിക്ക്‌ പക തോന്നി...ഒഴിവുവേള ആസ്വദിക്കുകയാണത്രേ ഈ പ്രവാസി.

11 January 2007

" പുലരി "


നമ്മുടെ കാഴ്ചക്കുമപ്പുറം നമുക്കായ്‌ ദൈവം ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്താവും? ഈ മഞ്ഞു പോലെ നൈര്‍മ്മല്യമുള്ളതാവട്ടെ എന്നു പ്രര്‍ത്ഥിക്കാം നമുക്ക്‌....

10 January 2007

" ജീവിതഭാരം "


ദരിദ്രരുടെ സമ്പന്ന രാഷ്ട്രമോ അതോ സമ്പന്നരുടെ ദരിദ്ര രാഷ്ട്രമോ ??

09 January 2007

" കാത്തിരിപ്പ്‌ "


മങ്ങിയ കാഴ്ചക്കുമപ്പുറം പ്രതീക്ഷയുടെ വെളിച്ചം തേടുകയാണോ ഈ വൃദ്ധന്‍.....
മത്സ്യബന്ധന ബോട്ടുകള്‍ മടങ്ങി വരുന്നതും കാത്ത്‌ നില്‍ക്കുന്ന ഇയാളെ കണ്ടത്‌ ദോഹ കോര്‍ണീഷിലാണ്‌

08 January 2007

" നര്‍ത്തകര്‍ "


നിശ്ചലമാക്കാന്‍ ശ്രമിച്ചതാണ്‌ പക്ഷേ....
( ഒരു കാര്യം പറയട്ടെ,അഹങ്കാരമാണെന്ന് കരുതരുത്‌,ഈ ചിത്രം എനിക്ക്‌ ഖത്തര്‍ സാംസ്കാരിക വകുപ്പിന്റെ നല്ല ചിത്രത്തിനുള്ള അവാര്‍ഡ്‌ നേടിതന്നു )

" ആലിംഗനം "


പ്രണയം...ചിലപ്പോള്‍ കൂര്‍ത്ത മുള്ളുകള്‍ കൊണ്ട്‌ നമ്മെ വരിഞ്ഞുമുറുക്കും....മറ്റു ചിലപ്പോള്‍ സാന്ദ്വനത്തിന്റെ തോരാ മഴയാവും.....

07 January 2007

'' പ്രതീക്ഷ ''


ഈ മേഘങ്ങളെ സാക്ഷിയാക്കി തുടങ്ങട്ടെ ഞാന്‍....പ്രതീക്ഷയുടെ മറ്റൊരു പുത്തന്‍ പുലരിക്കായ്‌......നന്മകളുടെ മാത്രം പ്രഭാതങ്ങള്‍ക്കായ്‌

04 January 2007

" മsക്കയാത്ര "


ബന്ധനങ്ങളില്ലാത്ത ഇവരുടെ ലോകത്തേക്ക്‌ ചേക്കേറാന്‍ ചിലപ്പോഴൊക്കെ കൊതിച്ചിട്ടുണ്ട്‌........ഉയരങ്ങളില്‍ പറന്ന് മേഘങ്ങളെ ചുംബിക്കാനും തളരുമ്പോള്‍ ചിറകറ്റുവീണ്‌ ഭൂമിയിലലിയാനും......