02 June 2007

" പേരറിയാത്ത സുഹ്രുത്തിന്‌ "


ആംബുലന്‍സിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ ഈയിടെയായി ഒട്ടുമിക്ക ദിവസങ്ങളിലും കേള്‍ക്കുന്നു.കഴിഞ്ഞ ആഴ്ചയിലെ ഒരാക്സിഡന്റില്‍ ഓഫീസിനു മുന്നില്‍ പൊലിഞ്ഞത്‌ നാലു ജീവനുകളാണ്‌.ജീവന്‌ ഒട്ടും വില കല്‍പ്പിക്കത്തവരാണീ അറബികളെന്ന് ചിലപ്പോഴോക്കെ തോന്നിയിട്ടുണ്ട്‌,അത്രയേറെ അശ്രദ്ധ കാണിക്കുന്നു ഡ്രൈവിങ്ങില്‍ ഇവര്‍.ഇന്നലെ റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ ദാരുണമായി മരണത്തിലേക്ക്‌ നടന്നു കയറിയ ഞാനറിയാത്ത എന്നെയറിയാത്ത ആ സുഹ്രുത്തിന്‌ നിത്യശാന്തി നേര്‍ന്നുകൊണ്ട്‌.......എല്ലാവരോടുമായി ഒരുകാര്യം,ഒാര്‍ക്കുക നിങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവര്‍,നിങ്ങളെ പ്രിയപ്പെട്ടവര്‍ നിങ്ങളെയും കാത്തിരിക്കുന്നു...

11 comments:

...പാപ്പരാസി... said...

റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ ദാരുണമായി മരണത്തിലേക്ക്‌ നടന്നു കയറിയ ഞാനറിയാത്ത എന്നെയറിയാത്ത ആ സുഹ്രുത്തിന്‌ നിത്യശാന്തി നേര്‍ന്നുകൊണ്ട്‌.......എല്ലാവരോടുമായി ഒരുകാര്യം,ഒാര്‍ക്കുക നിങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവര്‍,നിങ്ങളെ പ്രിയപ്പെട്ടവര്‍ നിങ്ങളെയും കാത്തിരിക്കുന്നു...

നിറങ്ങള്‍ said...

നല്ല THEEM..... congrads‍.....

ശ്രീ said...

ഒരു നല്ല മുന്നറിയിപ്പു തന്നെ...

ഒരു നിമിഷത്തെ അശ്രദ്ധ ഒരു വലിയ അപകടം വിളിച്ചു വരുത്തിയേക്കാം...
ഇത് നാമറിയുന്നവരും അറിയാത്തവരുമായ എല്ലാവര്‍‌ക്കും ഒരു മുന്നറിയിപ്പായിരിക്കട്ടെ...

rajesh said...

നമ്മളില്‍ പലരും നമുക്കറിയാത്തവരെക്കുറിച്ച്‌ ഒട്ടും തന്നെ ചിന്തിക്കാറില്ല എന്നുള്ളതാണ്‌ സത്യം. വളരെക്കുറച്ചു പേരേ ഇതുപോലെ ഒരു അജ്ഞാതനെക്കുറിച്ച്‌ ചിന്തിച്ച്‌ വേദനിക്കാറുള്ളു. നല്ല പോസ്റ്റ്‌.

ഒരോ അപകട മരണത്തിന്റെയും പുറകില്‍ എത്ര പേരുടെ വേദന ഒളിച്ചിരിക്കുന്നു എന്നൊന്ന് എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍ ! അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ഭാര്യ (ഭര്‍ത്താവ്‌), കുട്ടികള്‍, സുഹൃത്തുക്കള്‍, സഹജീവനക്കാര്‍, എന്നു വേണ്ട ഒരുപാട്‌ ആള്‍ക്കാരെ ഒരോ മരണവും affect ചെയ്യുന്നുണ്ട്‌.

ഒരു നിമിഷത്തെ അശ്രദ്ധ അല്ലെങ്കില്‍ അഹങ്കാരം അല്ലെങ്കില്‍ മല്‍സരബുദ്ധി കഴിഞ്ഞ വര്‍ഷം 3650 കുടുംബങ്ങളെ നിത്യദുഖത്തിലേക്ക്‌ തള്ളിവിട്ടു.

അഗ്രജന്‍ said...

അശ്രദ്ധ, ക്ഷമയില്ലായ്ക... മിക്ക അപകടങ്ങളുടേയും മുഖ്യകാരണങ്ങള്‍ ഇവ രണ്ടും തന്നെയാണ്. അതില്‍ വാഹനമോടിക്കുന്നവനും കാല്‍നടക്കാരനും പങ്ക് ഒരു പോലെ തന്നെ!

...പാപ്പരാസി... said...

നിറങ്ങളെ,
നല്ല തീം എന്നതിലുപരി ഇതുകൊണ്ട്‌ ആരെങ്കിലും ഒരുവേള അവരുടെ അശ്രദ്ധയില്‍ നിന്ന് പിന്മാറിയാല്‍ അത്രയേ ആഗ്രഹിക്കുന്നുള്ളൂ....നന്ദി

ശ്രീ,
തീര്‍ച്ചയായും,നാമറിയുന്നവരോ അറിയാത്തവരോ ആവട്ടെ. അപകടങ്ങളില്‍ നിന്ന് എല്ലാവരേയും ദൈവം രക്ഷിക്കട്ടെ,അങ്ങനെ പ്രാര്‍ത്ഥിക്കാം നമുക്ക്‌.കണ്ടതില്‍ സന്തോഷം ഒപ്പം നന്ദിയും

രാജേഷ്‌,
സത്യം,അയാളെന്റെ ഒരു ദിവസം തീര്‍ത്തും കളഞ്ഞു.അയാള്‍ക്കും കാണില്ലേ നമ്മളെപോലെ കാത്തിരിക്കന്‍ ഒത്തിരിപേര്‍?വേദനിക്കുന്ന ഒരുപാടാളുകള്‍?അതൊക്കെ മനസിനെ വല്ലാതെ അലട്ടി,അങ്ങനെ പോസ്റ്റിയതാണ്‌.ഇന്നാണ്‌ താങ്കളുടെ പോസ്റ്റ്‌ കണ്ടത്‌.നന്ദി

അഗ്രജാ,
താങ്കള്‍ പറഞ്ഞത്‌ വളരെ ശരിയാണ്‌,വാഹനമോടിക്കുന്നവര്‍ക്കും കാല്‍നടക്കാരനും തുല്ല്യ പങ്ക്‌.എല്ലാവരും ഇത്തിരിയെങ്കിലും ശ്രദ്ധിച്ചാല്‍ എന്നൊരു ഓര്‍മ്മപ്പ്പെടുത്തലിനൊരു ചെറിയ ശ്രമം,അത്രമാത്രം..നന്ദി വീണ്ടും വരണം

വല്യമ്മായി said...

വളരെ നല്ല ഓര്‍മ്മപ്പെടുത്തല്‍

മുരളി വാളൂര്‍ said...

ആ കുട്ടി ഇപ്പൊ കയ്യില്‍ നിന്ന്‌ ഊര്‍ന്നു പോകും എന്നു തോന്നും.....

അപ്പൂസ് said...

അറബികള്‍ എന്നല്ല, നമ്മളൊക്കെ തന്നെ തിരക്കേറുമ്പോള്‍, ജീവനേക്കാള്‍ സമയത്തിനു വില കല്പിക്കുന്നില്ലേ? മാറുകയാണ്, എല്ലാവരും, എല്ലാം, മറ്റെന്തിനേക്കാള്‍ മനുഷ്യനു വില കുറയുകയും.

അജി said...

പാശ്ചാത്യര്‍, നമ്മേ പഠിപ്പിക്കുന്നൊരു പ്രധാന പാഠമുണ്ട്. സേഫ്റ്റി ഫസ്റ്റ്

...പാപ്പരാസി... said...

വല്ല്യമ്മായി,
ഇതൊക്കെ കാണുന്ന ആ ഒരു നിമിഷം മാത്രമേ എല്ലാവരും ഓര്‍ക്കാറുള്ളൂ എന്നതാണ്‌ ദു:ഖകരം....നന്ദി അഭിപ്രായത്തിന്‌

മുരളിചേട്ടാ,
ഈ ഫോട്ടോ എടുക്കുമ്പോ ഞാനും അങ്ങനെ കരുതി...നന്ദി വന്നതിനും കണ്ടതിനും

അപ്പൂസേ,
കൂടുതലായും അറബികളാണ്‌ അപകടങ്ങള്‍ വരുത്തിവെക്കുന്നത്‌ എന്നേ ഉദ്ദേശിച്ചുള്ളൂ,ഫാസ്റ്റ്‌ ട്രാക്കില്‍ ലൈറ്റ്‌ ഇട്ട്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ നമ്മെ കടന്നു പോകുന്ന ലാന്റ്ക്രൂസറില്‍ മലയാളി ഡ്രൈവര്‍മാരെയും ധാരാളമായി കാണാറുണ്ട്‌...സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ!...നന്ദി ഇവിടെ വന്നതിന്‍

അജി,
ഈ ചിത്രം കണ്ടില്ലേ?അതില്‍ റോഡ്‌ ക്രോസ്സ്‌ ചെയ്യുന്നവരെ ഒന്ന് എന്‍ലാര്‍ജ്‌ ചെയ്തു നോക്കൂ..ഇതും പാശ്ചാത്യര്‍ തന്നെയല്ലേ?.എല്ലാവരിലുമുണ്ട്‌ നിയമം പാലിക്കുന്നവരും അല്ലാത്തവരും...നന്ദി വീണ്ടും വരണം