10 January 2007

" ജീവിതഭാരം "


ദരിദ്രരുടെ സമ്പന്ന രാഷ്ട്രമോ അതോ സമ്പന്നരുടെ ദരിദ്ര രാഷ്ട്രമോ ??

12 comments:

juhaim said...

"adi poli mone"

സ്വാര്‍ത്ഥന്‍ said...

സമ്പന്നത എന്നും ഒരു ഭാരമല്ലേ ഈ ‘മിസ്കീനു’കള്‍ക്ക് !

വിശാല മനസ്കന്‍ said...

പടം കസറി.

:)ഇങ്ങേര്‍ ഷാജഹാന്റെ ആരാന്നാ പറഞ്ഞേ?

പെട്ടിക്ക് വെയ്റ്റ് കുറവാ.. അതുകൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടാവില്ല വലിക്കാന്‍. പണ്ട് എന്റെ ഫേവറൈറ്റ് പണികളില്‍ ഒന്നായിരുന്നു, വലിവണ്ടി വലിക്കല്‍.

ഒരിക്കല്‍ വീട്ടില്‍ സിമന്റ് കൊണ്ട് വന്ന ഒരു വണ്ടി ചേട്ടന്‍ വലിച്ചു. ഞാന്‍ പിന്നീന്ന് തള്ളി. എന്നിട്ട് വിചാരിച്ചപോലെ ബ്രേക്കിടാന്‍ പറ്റാതെ വണ്ടിയും ചേട്ടായിയും കാനയില്‍ പോയ ഒരു സംഭവം ഉണ്ടായിരുന്നു.

കരീം മാഷ്‌ said...

ഞാന്‍ ഇതുപോലെ ഷാര്‍ജ റോള സ്കയറുലെ പീരങ്കിക്കടിയില്‍ നട്ടുച്ചക്കു കൊടും ചൂടില്‍ കിടന്നുറങുന്ന ഒരു പാക്കിസ്ഥാനിയുടെ ചിത്രം ഫോട്ടോബക്കറ്റിലേക്കു അപ്‌ലോഡു ചെയ്യുന്നതു കണ്ട് ഞങ്ങളുടെ പി.ആര്‍.ഒ. പറഞ്ഞു.
“ഹാദാ മുഷ്കില്‍,മംനൂ”
വേഗം ക്യാന്‍സല്‍ കൊടുത്തു പരിപാടി ക്യാന്‍സല്‍. വെറുതെയെന്തിനാ അരി കളയുന്നത്.
നമ്മുടെ നാടോ നന്നാക്കാന്‍ പറ്റിയില്ല. ഇനി അന്യ നാട്ടില്‍ ....
അവിടെ ഇത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ലന്നു കരുതുന്നു.

Anonymous said...

hello adikurippu ezhuthumbol
photo edukkan car odichu help cheythu thanna aalle marakkalle
perenkilum onnu vakkamayirunnu
next time orkumallo?
ORKKANAM!
ORTHE PATOO................

അഞ്ചല്‍കാരന്‍ said...

ആ അനോനിയുടെ ആവശ്യം ഒന്നു നിവര്‍ത്തിച്ചു കൊടുക്കൂന്നേ പ്ലീസ്. പാവം സമാധാനമായിരിക്കട്ടെ.

ചിത്രം കൊള്ളാം. പക്ഷേ അധ്വാനമേ സംതൃപ്തി എന്നല്ലേ. കൊടും ചൂടില്‍ പത്ത് മണിക്കൂര്‍ എരിപൊരി കൊണ്ടിട്ട് കിട്ടുന്ന ചില്ലറ കൊണ്ട് അവരും ജീവിക്കുന്നു.

കാറിലെ ശീതീകരണി ഒന്നു പണിമുടക്കുമ്പോള്‍ അനുഭവപ്പെടുന്ന ചെറു ബുദ്ധിമുട്ടുപോലും അസ്സഹനീയമാകുന്ന ഞാന്‍ നട്ടുച്ചക്ക് എഴുപതും എമ്പതും നിലക്ക് മുകളില്‍ താബൂക്ക് കെട്ടുന്ന സഹന ശീലരെ നമിക്കുന്നു.

Dinkan-ഡിങ്കന്‍ said...

Good Foto :)

ഇത്തിരിവെട്ടം said...

എന്നും കാണുന്ന കാഴ്ചകളിലൊന്ന്... പടം അസ്സലായി.

Sul | സുല്‍ said...

പടം അസ്സലായി.

"" ജീവിതഭാരം "" - ജീവിതത്തിനു കാണുന്നപോലെ ഭാരമൊന്നുമില്ല എന്നു പറയുകയാണൊ പടം?
-സുല്‍

...പാപ്പരാസി... said...

അല്ല ആരാണാവോ ഈ അവകാശി?ആര്‌ ആര്‍ക്ക്‌ കാറൊടിച്ചു കൊടുത്ത കണക്കാ ഈ പറഞ്ഞിരിക്കുന്നത്‌.ഈ ഫോട്ടോ എടുത്തത്‌ ഞാന്‍ "എന്റെ സ്വന്തം" കാറ്‌ "സ്വന്തമായി" ഓടിച്ചു പോകുമ്പോ എന്നെ കടന്നുപോയ ഇയാളെ ക്യാമറയിലാക്കാന്‍ അടുത്ത റൗണ്ട്‌ എബൗട്ട്‌ യൂ ടേണ്‍ എടുത്ത്‌ വന്ന് ബോക്സ്‌ പാര്‍ക്ക്‌ ചെയ്തിട്ടാണ്‌..ആ സമയത്ത്‌ ഈ പറഞ്ഞ അനോണിവര്‍മ്മയെ ഞാനൊരിടത്തും കണ്ടില്ലല്ലോ...ഇനി മായ ആയിരുന്നോ..നീ ആരാന്ന് വെച്ചാ ആ കുപ്പായമൂരി വെച്ചിട്ട്‌ വാ..ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും.അറ്റ്ല്ലീസ്റ്റ്‌ അനോണിയായിട്ടെങ്കിലും ഈ ഫോട്ടോടെ ലോക്കെഷനെങ്കിലും പറ.രക്തം തിളക്കുന്നു,ഈ അവകാശവാദം കേട്ടപ്പോള്‍.

അഞ്ചല്‍ക്കാരാ,
അനോണിക്കുള്ളത്‌ മുകളില്‍ കൊടുത്തിട്ടുണ്ട്‌.
ജീവിതത്തിന്റെ ഒരു നേര്‍ചിത്രം.അഭിപ്രായത്തോട്‌ യോജിക്കുന്നു. വാസ്തവം,എനിക്ക്‌ തോന്നിയിട്ടുള്ളത്‌ കണ്‍സ്ട്രക്ഷന്‍ മേഖലയിലുള്ളവര്‍ക്കാണ്‌ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്ന്...നമിക്കാം.

ഡിങ്കാ,
താങ്കളുടെ കമന്റ്‌ ഈ ബ്ലോഗ്ഗിന്റെ ഐശ്വര്യം.

ഇത്തിരീ,
കാണുമ്പോഴൊക്കെ വിഷമം തോന്നാറുണ്ട്‌.ഓരോ നിയോഗങ്ങള്‍.

സുല്ലേ,
അത്‌ അയാള്‌ ക്യാമറ കണ്ടപ്പോ പ്രയാസം ഒന്ന് മാറ്റി,എനിക്ക്‌ ഇതൊക്കെ പുല്ലാണ്‌ എന്ന മട്ടില്‍ നോക്കിയതിന്റെയാ...ഈ നട്ടുച്ച നേരത്ത്‌ വണ്ടിവലി അത്ര രസമുള്ള ഏര്‍പ്പാടല്ല എന്നറിയാലോ!കൂടുതല്‍ വിശാലനോട്‌ ചോദിച്ചാ മതി.

...പാപ്പരാസി... said...

സ്വാറി കൂട്ടുകാരെ,പഴയ പോസ്റ്റ്‌ ആയതുകൊണ്ട്‌ ആദ്യത്തെ ആള്‍ക്കാര്‍ക്ക്‌ തങ്ക്സ്‌ പറയാന്‍ പഠിച്ചിരുന്നില്ല,ആയതുകൊണ്ട്‌,ജൂഹൈമിനും,ഈ നാട്ടില്‍ന്ന് എന്നെ വിട്ടുപിരിഞ്ഞ എന്റെ പ്രിയ കൂട്ടുകാരന്‍ സ്വാര്‍ത്ഥനും,എന്റെ യ്യൂയ്യേയ്യീ സുഹ്രുത്തുക്കളായ വിശാലന്‍,കരീ മാഷ്‌ ഇവര്‍ക്കും പിന്നെ എന്റെ പഴയ പോസ്റ്റുകളില്‍ എത്തിനോക്കാന്‍ സാഹചര്യമൊരുക്കിയ കൈപ്പള്ളിക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

പാപരാസീ, പടം കൊള്ളാം. പണ്ട് നാട്ടില്‍ ഇതുപോള്‍ കൈ വണ്ടികളുണ്ടായിരുന്നു.എന്റെ വീട്ടിലുമുണ്ടായിരുന്നു ഒന്ന്‌. ഇതുപോലെയെന്നുവെച്ചാല്‍ ഇങ്ങനത്തെ കാറ്റടിക്കുന്ന ടയറുള്ള ആധുനികനല്ല പകരം ആരക്കാലുകളുള്ള പഴയ കൈവണ്ടി. ചന്തയിലുള്ള വണ്ടികള്‍ക്ക് നമ്പരുകളാണുണ്ടായിരുന്നത്. No:1, No:2 എന്നിങ്ങനെ. പണ്ട് കൈവണ്ടിയില്‍ തടിയും മറ്റും ഈര്‍ച്ചമില്ലില്‍ കൊണ്ടുപോകുമ്പോള്‍ കൊച്ചായിരുന്ന നാളില്‍ എന്നെ അതിന്‍ മുന്ഭാരം കുറവുള്ളതിന്‌ പരിഹരിക്കാന്‍ മുന്പില്‍ കയറ്റിയിരുത്തിക്കൊണ്ടുപോകുന്നത് ഓര്‍ക്കുന്നു!
നല്ല പടം.