15 May 2007

" നാലാം തരം - ബി "


ഇവരില്‍ ആരായിരുന്നു ഞാന്‍ ?,കളങ്കമില്ലാത്ത ഈ മുഖം എനിക്ക്‌ കൈമോശം വന്നുവോ ? നാട്ടില്‍ പോയപ്പോ പഴയ സ്കൂളുവരെ ഒന്ന്‌ പോയി, ഞാനും എണ്റ്റെ സ്കൂളും തമ്മില്‍ ഇപ്പോ 80 കിലോമീറ്റര്‍ ദൂരമുണ്ട്‌. എണ്റ്റെ നാലാംക്ളാസിണ്റ്റെ ജനലാണിത്‌.ക്യാമറ കണ്ടപ്പോള്‍ "ഒരു ഫോട്ടോ എടുക്ക്‌ ഏട്ടാ,,ഒരു ഫോട്ടോ എടുക്ക്‌ ഏട്ടാ" എന്നു പറഞ്ഞ്‌ കുട്ടികള്‍ ചിണുങ്ങാന്‍ തുടങ്ങി...മഷിതണ്ടും,മയില്‍പീലിയും നഷ്ടമായ ബാല്യത്തിലേക്കൊരു 80 കിലോമീറ്റര്‍ യാത്ര.. !

21 comments:

...പാപ്പരാസി... said...

മഷിതണ്ടും,മയില്‍പീലിയും നഷ്ടമായ ബാല്യത്തിലേക്കൊരു ൮൦ കിലോമീറ്റര്‍ യാത്ര.. !
എണ്റ്റെ സ്കൂള്‍ ചിത്രങ്ങള്‍

വല്യമ്മായി said...

വളരെ കാലം പിറകിലേക്ക് കൊണ്ടുപോയ ഒരു ചിത്രം

തറവാടി said...

ബൂലോകത്തു ഈയിടെ കണ്ട ഫോട്ടോകളിലെക്കാള്‍ മികച്ചത്
,

കിലോമീറ്റര്‍ അക്കത്തിലാക്കൂ :)

നല്ല പോസ്റ്റ്

...പാപ്പരാസി... said...

വല്ല്യമ്മായി,തറവാടീ.. കമണ്റ്റ്സ്‌ ഇത്രേം പെട്ടെന്ന്‌ പ്രതീക്ഷിച്ചില്ല!
ഇടക്കൊക്കെ ഈ നഷ്ടം നൊമ്പരമാവാറുണ്ട്‌,ഒരു മടക്കയാത്ര ഇനി സാധ്യമല്ലല്ലോ നമുക്ക്‌..

തറവാടീ....നന്ദി ഈ വാക്കുകള്‍ക്ക്‌,പ്രചോദനമാകുന്ന ഇത്തരം വാക്കുകളാണ്‍ ഇവിടെയൊക്കെ ചുറ്റിത്തിരിയാന്‍ പ്രേരിപ്പിക്കുന്നത്‌,കിലോമീറ്റര്‍ അക്കത്തിലാക്കിയിട്ടുണ്ട്‌.

കരീം മാഷ്‌ said...

ഞാന്‍ പഠിച്ച നാലാം ക്ലാസ്സടുത്ത കാലം വരേ മനസ്സില്‍ ഒരു ഈഡന്‍ ഗാറ്ഡന്റെ വലിപ്പ്ത്തിലായിരുന്നു. ഈ വെക്കേഷനു അതു വഴി പോയപ്പോള്‍ ഒന്നു ജനലിലൂടെ പാളി നോക്കി കഷ്ടിച്ചു രണ്ടു മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ നീളവും ഉള്‍ള ഒരു കുടുസ്സുമുറി. വേണ്ടിയില്ലായിരുന്നുവെന്നു തോന്നി.
ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമത്തെത്താനുള്ള ഉത്സാഹം പോയി.

Dinkan-ഡിങ്കന്‍ said...

പാപ്പരാസി ചേട്ടാ,
അപ്പോള്‍ ഡിങ്കനെ പോലെ തന്നെ അല്ലേ?
അതായത് നാലാം ക്ലാസ്സും ഗുസ്തീം.

പടം കൊള്ളാട്ടോ..ഡിങ്കനു നൊസ്റ്റാള്‍ജിയ അടിച്ച് കരച്ചില് വന്നു. എനീം അവിടെ ചേര്‍ക്കാണാവോ?

Sul | സുല്‍ said...

നല്ലപടം പാപരാസി

കരീമാഷ് പറഞ്ഞത് എന്റെ അനുഭവം.

-സുല്‍

അപ്പു said...

ഹായ് ഒരു ... ഭൂതകാലക്കുളിര്‍

ചോദിക്കാതെ തന്നെ ഞാനിതിങ്ങ് എടുത്തുകേട്ടോ പപ്പരാസീ. തറവാടി പറഞ്ഞപോലെ ഞാനീയിടെ കണ്ട എല്ലാ ചിത്രങ്ങളേക്കാളും മികച്ചതാണീ ചിത്രം.

പടിപ്പുര said...

നല്ല ഓര്‍മകളുടെ കാര്യത്തില്‍ ദൂരം അരികെയാണ്‌.

ഒന്നു പോയിക്കാണാന്‍ ഞാന്‍ പഠിച്ച പ്രൈമറി സ്കൂള്‍ ഇപ്പോഴില്ല :(

...പാപ്പരാസി... said...

കരീം മാഷെ,
സാരല്ല മാഷെ,അത്രേം ചെറിയ മുറിയില്‍ നിന്ന്‌ ഇത്രേം വിശാലമായ ഒരു ലോകത്തെ ഒരു വെല്ല്യ ആളായില്ലേ!മനസ്സിലെ ക്ളാസ്സ്‌ റൂമിന്‍ വലിപ്പമുണ്ടായാ മതി,അത്‌ മാഷ്ക്ക്‌ ഏറെയുണ്ട്‌.

ഡിങ്കാ,
പൊറത്ത്‌ പറയില്ലെങ്കി പറയാം,അത്രയൊക്കെ തന്നെയുള്ളൂ,സ്കൂള്‍ വിട്ട്‌ പുറത്ത്‌ വന്നിട്ടാ ഏറേം പ൦ിക്കാന്‍ കഴിഞ്ഞത്‌.അന്ന്‌ തിരിച്ച്‌ ഒന്നാം ക്ളാസ്സില്‍ തന്നെ ചേര്‍ന്നാ മതിയായിരുനെന്ന്‌ തോന്നുന്നു.ഇനീപ്പോ നമ്മുക്ക്‌ രണ്ടാള്‍ക്കും കൂടിയങ്ങ്‌ ചേരാം.. നൊസ്റ്റാള്‍ജിയയാണ്‍ ഇപ്പേ്പ്പാഴത്തെ എണ്റ്റെ പ്രധാന പ്രശ്ണം

സുല്ലേ,
നന്ദി,കണ്ടതിനും പറഞ്ഞതിനും....

അപ്പൂ,
ഈ വാക്കുകള്‍ എനിക്കും ഒരു കുളിരായി..പ്രശസ്തനായ ശ്രീ തുളസീടെ ബ്ളോഗ്ഗിണ്റ്റെ പേരു കൂടിയല്ലേ അപ്പേ്പ്പാ കുളിര്‍ ഒന്നുകൂടി കൂടി.എടുത്തോ..എടുത്തോ നിങ്ങക്കൊക്കെ എടുക്കാന്‍ തന്നാ പോസ്റ്റ്‌ ചെയ്യുന്നതും.നന്ദി നല്ല വാക്കുകള്‍ക്ക്‌....

പടിപ്പുരേ,
ചിലതൊക്കെ അങ്ങനെയാണ്‍,കാലത്തിനു മായ്ക്കാന്‍ കഴിയാത്ത കുറെ നല്ല ഓര്‍മ്മകളില്ലേ നമ്മുടെയൊക്കെ മനസ്സില്‍..എണ്റ്റെ വീടിനും സ്കൂളിനും ഇടയില്‍ ഉണ്ടായിരുന്ന അകലം ഒരു ഇടവഴി മാത്രം മാത്രം.ഇന്ന്‌ ആ വീട്‌ അവിടില്ല..അതൊക്കെ വേദന തരുന്ന ഓര്‍മ്മകള്‍ മാത്രം..ആര്‍ക്കറിയാം അടുത്ത ലീവില്‍ പോകുമ്പോ ഈ സ്കൂളും.......... !

അപ്പൂസ് said...

നല്ല പോട്ടം..ഇഷ്ടായി. ഇതൊക്കെയാണോ ചവറ്റു കുട്ടയില്‍ വലിച്ചെറിയാന്‍ പോയത്? എന്നാല്‍ ആ ചവറ്റു കുട്ട മൊത്തമായി ഇങ്ങു തട്ടിക്കോ :)

SAJAN | സാജന്‍ said...

ഹാഹാ എന്നാ നല്ല ചിരി, എന്നാ നല്ല പടം.. കലക്കി മാഷേ , കങ്രാസ്:)

...പാപ്പരാസി... said...

അപ്പൂസേ,
ഈ പടങ്ങളല്ലാ,ഇതിനു മുന്‍പേ പോസ്റ്റിയ ചിലതൊന്നും (ചില) മേലാളന്‍മാരുടെ കറുത്ത കൈകള്‍ കാരണം വെളിച്ചം കാണാത്തവയായിരുന്നു.അതുകൊണ്ട്‌ തന്നെ ആ ജോലി കളഞ്ഞപ്പോ പ്രത്യേകിച്ച്‌ സങ്കടമൊന്നും തോന്നിയില്ലായിരുന്നു.ഇവിടെ എനിക്ക്‌ മേലാളന്‍മാരില്ലല്ലോ!എല്ലാം നിങ്ങള്‍ക്കായി തന്നെ മൊത്തം തട്ടുന്നു.

സാജാ,
നിഷ്കളങ്കമായി ചിരിക്കാന്‍ കഴിയുന്നത്‌ തന്നെ വല്ല്യ അനുഗ്രഹമല്ലേ?ചിത്രം കണ്ടതിനും അഭിപ്രായം അറിയിചതിനും നന്ദി... വീണ്ടും കാണണം

നിറങ്ങള്‍ said...

നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ ബാല്യത്തിന്റെ ഈ നഷ്ടങ്ങള്‍ക്കൂടി എഴുതിപിടിപ്പിക്കൂ....
പിന്നെ നാട്ടീപോക്കങ്ങട്ട് മൊതലാക്കീല്ലേ.....

ദേവന്‍ said...

ഇത്‌ നാല്‌-ഏ ആണ്‌. എന്റെ ക്ലാസ്സ്‌!
ജയ, സുജ, അജയ്‌, സാജന്‍, മണികണ്ഠന്‍, മായ, വിത്സണ്‍, ഞാന്‍, എല്ലാവരും ഉണ്ട്‌. നാല്‌ ഏ തന്നെ.

...പാപ്പരാസി... said...

നിറങ്ങളെ,
എണ്റ്റെ നഷ്ടങ്ങളുടെ കണക്ക്‌ പുസ്തകത്തില്‍ പുതിയ പേജ്‌ തുന്നിചേര്‍ക്കാനുള്ള ഒരുക്കത്തിലാ ഞാന്‍.

ദേവേട്ടാ,
സമ്മതിച്ചു..സമ്മതിച്ചു,നമ്മടെ രണ്ടാള്‍ടേം ക്ളാസ്സ്‌,ബെല്ലടിച്ചിട്ടും ഈ ദേവേട്ടനെ എന്താ കാണാഞ്ഞേ എന്ന്‌ പേടിച്ചിരിക്ക്യരുന്നു.അടുത്ത പിരീഡ്‌ കണക്ക്‌ സാര്‍ വര്‌ണയ്ന്ന്‌ മുന്നേ ആ ബൂക്കൊന്ന്‌ തന്നെ കോപ്പി അടിക്കാനൊന്നുമല്ലാട്ടാ,നോക്കി എഴുതാനാ.....ഇല്ലെല്‍ ചന്തീല്‍ തോല്‍ണ്ടാവ്വ്ല്ലാത്രേ..!ദേേ...ഈ ചെക്കന്‍ പറഞ്ഞാതാ....ടീച്ചര്‍ ഈ ചെക്കന്‍ നുള്ളുണൂൂൂൂ....

വേണു venu said...

ഞാനുമാ ജനലിനടുത്തു് നിന്നൊന്നു നോക്കി. ജന്നലിനിപ്പുറം വഴിയാണു്. വഴിയരുകില്‍‍ ഒരു കുടയും പിടിച്ചു് കൂനിക്കൂടി നിന്നതു് എന്‍റെ മാത്യൂ സാറാണെന്നു് തിരിച്ചറിയാന്‍‍ എനിക്കു് വിഷമമുണ്ടായില്ല. ഞാനെന്‍റെ പഴയ അദ്ധ്യാപകന്‍റെ അടുത്തേയ്ക്കോടി. അപ്പോള്‍‍ സ്കൂള്‍‍ ബെല്ലടിക്കുന്നതു് കേള്‍ക്കാമായിരുന്നു.
കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിയപ്പോള്‍‍ അനുഭവിച്ചതൊന്നോര്‍ത്തു പോയി.
പാപ്പരാസി..30 കിലൊ മീറ്റര്‍‍.:)

മഴത്തുള്ളി said...

പാപ്പരാസി, ചിത്രം കണ്ടു വളരെ സന്തോഷം തോന്നി.

ആദ്യ വിദ്യാലയത്തിലെ ഓര്‍മ്മകള്‍ക്കായി ‘ക്വിക്ക് റിവേഴ്സ്’ ബട്ടണ്‍ ഞെക്കിയതും അവ ഒന്നൊന്നായി ‘റീഡ്’ ചെയ്യാന്‍ തുടങ്ങി. ഒരു കൊച്ചു ഗവണ്മെന്റ് ഹൈസ്കൂള്‍. ഇന്നു നാട്ടിലേക്ക് വിളിച്ചപ്പോള്‍ അതേപ്പറ്റി ചില വിവരങ്ങാള്‍ കിട്ടി. വളരെ ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്ന അതിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുവാന്‍ ഞാന്‍ പഠിച്ചപ്പോഴത്തെ ഹെഡ്മാസ്റ്ററുടെ മകള്‍ പുതിയ ഹെഡ്മാസ്റ്ററായി മുന്നിട്ടിറങ്ങിയിരിക്കുന്നു. എന്റെ ചേച്ചിയുടെ ഒരു അകന്ന ബന്ധു കൂടിയാണ് അവര്‍. 2-ആം ക്ലാസ്സില്‍ 12 കുട്ടികളെ മാത്രമേ അവര്‍ക്ക് ക്യാന്‍‌വാസ് ചെയ്യാന്‍ സാധിച്ചുള്ളൂ. എന്റെ മകന്‍ പഠിക്കുന്ന സ്കൂളില്‍ ഒരു ക്ലാസ്സില്‍ 85-ഉം 65-ഉം ഒക്കെ കുട്ടികളാണ് പഠിക്കുന്നത്. അതിനാല്‍ അവര്‍ക്ക് ഓരോ കുട്ടിയെയും ശരിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ എന്റെ മോനെ ഞാന്‍ പഠിച്ച സ്കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇനി അവന്‍ ഞാനിരുന്ന ക്ലാസ്സുകളില്‍ ഇരുന്നു പഠിക്കുമെന്നോര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.

...പാപ്പരാസി... said...

പ്രിയ വേണൂ,
നാട്ടിലെത്തുമ്പോ ഇടക്കിങ്ങനെ ഒരു നൊസ്റ്റാല്‍ജിയ...സുഖമുള്ള നൊമ്പരം

സന്തോഷം മഴത്തുള്ളി,
ഈ തീരുമാനം അതിലേറെ നന്നായെന്ന് തോന്നുന്നു.ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ പഠിച്ചാലേ ജീവിതത്തില്‍ വിജയിക്കാനാവൂ എന്നൊന്നുമില്ല എന്ന് ഈ നാലാം ക്ലാസുകാരന്‌(ഡിങ്കന്‍ എന്നെ പറ്റി പറഞ്ഞതാ)തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.പഠിക്കാന്‍ സാഹചര്യമുണ്ടെങ്കില്‍ നല്ലതെന്ന് മാത്രം.
ഇന്നലെ സ്വാര്‍ത്ഥന്റെ മെയില്‍ ഉണ്ടായിരുന്നു,മോനെ മലയാളം മീഡിയം സ്കൂളില്‍ ചേര്‍ത്തപ്പോ നാട്ടുകാരുടേം വീട്ടുകാരുടേം നെറ്റി ചുളിഞ്ഞെന്ന്...ജീവിതത്തില്‍ വിജയിക്കാത്ത ഒരുപാട്‌ ഇംഗ്ലീഷ്‌ മക്കളെ എനിക്ക്‌ നേരില്‍ പരിചയമുണ്ട്‌.

അപ്പു said...

പ്രിയ മഴത്തുള്ളീ, പപ്പരാസീ....നിങ്ങളുടെ കമന്റുകള്‍ കണ്ടു. വളരെ നല്ല തീരുമാനങ്ങള്‍. ഞാനും പത്താം ക്ലാസ്‌ വരെ ഒരു ഗവര്‍മന്റ്‌ മലയാളം മീഡിയം സ്കൂളില്‍ പഠിച്ചയാളാണ്‌. നല്ല മാര്‍ക്കോടെ S.S.L.C നല്ല മാര്‍ക്കോടെ പാസ്സാവുകയും ചെയ്തു. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍, മലയാളം മീഡിയത്തിലെ പഠിത്തം കൊണ്ട്‌, ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടനുഭവപ്പെടുന്നതായി തോന്നുന്നില്ല, അതുപോലെ തന്നെ പഠിച്ചകാര്യങ്ങള്‍ ഓര്‍ക്കുന്നതിലും.

ഗവര്‍മന്റ്‌ സ്കൂളുകളുടെ ഇന്നത്തെ ജീര്‍ണ്ണാവസ്ഥയ്ക്കു കാരണം കേരളത്തില്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തന്നെയാണ്‌. സി.ബി.എസ്‌.സി എന്തെന്നറിയാത്ത രക്ഷിതാക്കളുടെ അജ്ഞത മുതലെടുക്കുന്ന സ്വകാര്യ സ്കൂളുകളെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണല്ലോ അവര്‍ എപ്പോഴും സ്വീകരിച്ചത്‌. ഇന്നത്തെ കേരള്‍ ഗവര്‍മന്റ്‌ സിലബസ്‌ നമ്മളൊക്കെ പഠിച്ചകാലത്തേതിനേക്കാള്‍ എത്രയോ പരിഷ്കരിച്ചിരിക്കുന്നു. ഓരോ ക്ലാസിലും വരുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക വളര്‍ച്ചയെ വ്യക്തമായും മനസ്സിലാക്കി, നല്ല് പ്രൊജെക്റ്റുകളിലൂടെ വിഷയത്തില്‍ വ്യക്തമായ ഗ്രാഹ്യം ആ ക്ലാസ്‌ കഴിയുമ്പോഴേക്ക്‌ ഉണ്ടാക്കിയെടുക്കുന്ന രീതിയിലാണ്‌ അത്‌ തയ്യാറാക്കിയിരിക്കുന്നത്‌. "പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്ന" പണ്ടത്തെ രീതിയൊക്കെ മാറി. എന്നാല്‍ എട്ടാം ക്ലാസുവരെ ഒരു ഏകീകൃത പുസ്തക പ്രസാധകന്‍പോലുമില്ലാത്ത സി.ബി.എസ്‌.സി. സ്കൂളുകള്‍ തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഒരു പ്രസാധകരുടെ പുസ്തകം വാങ്ങി പഠിപ്പിക്കുന്നു. കുട്ടികള്‍ പരീക്ഷയെ ലക്ഷ്യമാക്കി പഠിക്കുകയും ചെയ്യുന്നു. ഇതൊന്നുമറിയാത്ത രക്ഷകര്‍ത്താക്കാള്‍ "ഓ.ആ സ്കൂളിലെ സിലബസ്‌ ഭയങ്കര സ്റ്റാന്‍ഡേര്‍ഡാ, കുട്ടികള്‍ക്ക്‌ മനസ്സിലാവാന്‍ വല്യ പ്രയാസമാ" എന്ന മട്ടില്‍ സംസാരിക്കുകയും ചെയ്യുന്നു. എന്തൊരു വിരോധാഭാസം! മനസ്സിലാവാന്‍ കട്ടിയേറിയത്‌, നല്ല സ്റ്റാന്‍ഡേര്‍ഡാണുപോലും! ഇത്രയും നല്ലൊരു സ്വന്തം സിലബസ്‌ ഉണ്ടാക്കിയിട്ട്‌, ഇത്രയും ജോലിയില്ലാത്ത അധ്യാപകര്‍ക്ക്‌ ശമ്പളം കൊടുക്കുന്ന ഗവര്‍മന്റ്‌ എന്തുകൊണ്ട്‌ ജനങ്ങള്‍ക്കിടയില്‍ നല്ലൊരു campaign കൊടുക്കുന്നില്ല, കേരള ഗവര്‍മന്റ്‌ സിലബസിന്റെ പ്രതേകതകളെപ്പറ്റി?

ഗള്‍ഫിലെ ജീവിതത്തില്‍, മറ്റു നിവൃത്തിയില്ലാത്തതിനാല്‍ ഇവിടെ കുട്ടിയെ സി.ബി.എസ്‌.സി സ്കൂളില്‍ പഠിപ്പിക്കുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയ്ക്ക്‌ നാലു ഭാഷകള്‍ പഠിക്കണം, ഇംഗ്ലീഷ്‌, ഹിന്ദി, അറബി, മാതൃഭാഷ! സയന്‍സും, കണക്കുമൊക്കെ പറയേണ്ടാ...! എന്തു ചെയ്യാം, ഗതികേട്‌. മഴത്തുള്ളീ, നിങ്ങളുടെ കുട്ടി ഭാഗ്യവാനാണ്‌.

ഏറനാടന്‍ said...

പള്ളിക്കൂടം പോകാമലേ
പാഠം ഒന്നു ചൊല്ലിതരാമെലേ..
......
ഓത്തുപള്ളീലന്നു നമ്മള്‌
പോയിരുന്ന കാലം....

പാപ്പരാസീ നന്ദി വീണ്ടും പള്ളിക്കൂടത്തിലെത്തിച്ചതിന്‌..