30 May 2007

" ഹൈ "ജമ്പ്‌



മഴക്കാല ചിത്രങ്ങള്‍ പോസ്റ്റുന്നവരോടുള്ള അസൂയ മൂത്ത്‌(നമുക്കിതക്കെയല്ലേ വിധിച്ചിട്ടുള്ളൂ), വീണ്ടും സ്പ്പോര്‍ട്സ്‌ ചിത്രങ്ങളിലേക്ക്‌.ഇക്കഴിഞ്ഞ ഖത്തര്‍ സൂപ്പര്‍ ഗ്രാന്റ്‌ പ്രിക്സ്‌ അത്‌ ലറ്റിക്സിസില്‍ നിന്ന്..

23 May 2007

" കാവല്‍ക്കാരന്‍ "


എത്രയും പെട്ടെന്ന് റൂമിലെത്തി A/C ഓണ്‍ ചെയ്യണമെന്ന ആഗ്രഹം ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടാന്‍ പ്രേരിപ്പിക്കുന്നതിനിടയില്‍ കണ്ടതാണീ ദൃശ്യം.കൊടുംചൂടില്‍ ഈന്തപനയോലകളുടെ തണലിലുറങ്ങുന്ന തന്റെ യജമാനന്റെ സ്വപ്നങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കുന്ന ഈ കാവല്‍ക്കരനെ...
സമ്പന്നത സ്വപ്നം കണ്ട്‌ പ്രവാസിയായ ഒട്ടനവധി ആളുകളുടെ സ്വപ്നങ്ങളില്‍ നിറങ്ങളില്ല എന്നെന്റെ മനസ്സു പറഞ്ഞതുകൊണ്ട്‌ ഈ ചിത്രം ഞാന്‍ നിറമില്ലാതെ സമര്‍പ്പിക്കുന്നു...

16 May 2007

" വാര്‍ദ്ധക്യം "


വാര്‍ദ്ധക്യം ജീവിതത്തിന്റെ തീരാശാപമവാന്‍ ആര്‍ക്കും ഇട വരുത്തരുതേ ദൈവമേ എന്ന പ്രാര്‍ഥനയോടെ!
വാര്‍ദ്ധക്യത്തിന്റെ വേദന അനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്‌.ഒപ്പം ഈ പോസ്റ്റിന്‌ പ്രചോദനമായ തക്കുടൂനും....

15 May 2007

" നാലാം തരം - ബി "


ഇവരില്‍ ആരായിരുന്നു ഞാന്‍ ?,കളങ്കമില്ലാത്ത ഈ മുഖം എനിക്ക്‌ കൈമോശം വന്നുവോ ? നാട്ടില്‍ പോയപ്പോ പഴയ സ്കൂളുവരെ ഒന്ന്‌ പോയി, ഞാനും എണ്റ്റെ സ്കൂളും തമ്മില്‍ ഇപ്പോ 80 കിലോമീറ്റര്‍ ദൂരമുണ്ട്‌. എണ്റ്റെ നാലാംക്ളാസിണ്റ്റെ ജനലാണിത്‌.ക്യാമറ കണ്ടപ്പോള്‍ "ഒരു ഫോട്ടോ എടുക്ക്‌ ഏട്ടാ,,ഒരു ഫോട്ടോ എടുക്ക്‌ ഏട്ടാ" എന്നു പറഞ്ഞ്‌ കുട്ടികള്‍ ചിണുങ്ങാന്‍ തുടങ്ങി...മഷിതണ്ടും,മയില്‍പീലിയും നഷ്ടമായ ബാല്യത്തിലേക്കൊരു 80 കിലോമീറ്റര്‍ യാത്ര.. !

" ഇയ്യാളെന്താ ഈ ഞെക്കണേ! വാ..നമുക്ക്‌ പോയി ഉണ്ണാടാാ.."

" എണ്റ്റെ പാത്രത്തിലെന്താന്ന്‌ ഞാന്‍ കാണിച്ചേരില്ലാ.... "

" ചോറൊക്കെ പിന്നെ ഉണ്ണാം.. ചേട്ടനാദ്യം ഫോട്ടെട്ക്ക്‌ "