23 May 2007

" കാവല്‍ക്കാരന്‍ "


എത്രയും പെട്ടെന്ന് റൂമിലെത്തി A/C ഓണ്‍ ചെയ്യണമെന്ന ആഗ്രഹം ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടാന്‍ പ്രേരിപ്പിക്കുന്നതിനിടയില്‍ കണ്ടതാണീ ദൃശ്യം.കൊടുംചൂടില്‍ ഈന്തപനയോലകളുടെ തണലിലുറങ്ങുന്ന തന്റെ യജമാനന്റെ സ്വപ്നങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കുന്ന ഈ കാവല്‍ക്കരനെ...
സമ്പന്നത സ്വപ്നം കണ്ട്‌ പ്രവാസിയായ ഒട്ടനവധി ആളുകളുടെ സ്വപ്നങ്ങളില്‍ നിറങ്ങളില്ല എന്നെന്റെ മനസ്സു പറഞ്ഞതുകൊണ്ട്‌ ഈ ചിത്രം ഞാന്‍ നിറമില്ലാതെ സമര്‍പ്പിക്കുന്നു...

12 comments:

...പാപ്പരാസി... said...

സമ്പന്നത സ്വപ്നം കണ്ട്‌ പ്രവാസിയായ ഒട്ടനവധി ആളുകളുടെ സ്വപ്നങ്ങളില്‍ നിറങ്ങളില്ല എന്നെന്റെ മനസ്സു പറഞ്ഞതുകൊണ്ട്‌ ഈ ചിത്രം ഞാന്‍ നിറമില്ലാതെ സമര്‍പ്പിക്കുന്നു...

നിലാവ്.... said...

സമയമില്ലേലും കമന്റുന്നു.......
ഉഗ്രന്‍ പടമാട്ടോ.......കലക്കന്‍ തീം.....Best wishes Paparaseeeee

Dinkan-ഡിങ്കന്‍ said...

നല്ല ഫൊട്ടോ :)
qw_er_ty

Areekkodan | അരീക്കോടന്‍ said...

I thought it was our Rahul Dravid after world cup lose to Bangladesh!!

...പാപ്പരാസി... said...

നിറങ്ങളെ,
ചിലരുടെ സ്വപ്നങ്ങളില്‍ "നിറങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം.സമയമില്ലാതെ പോലും അഭിപ്രായം പറയാന്‍ വന്നതിന്‌ നന്ദി.

ഡീങ്ക്സ്‌,
എപ്പളുമെപ്പളും വരുന്നതിന്‌ ഡാങ്ക്സ്‌..

അരീക്കോടാ,
അത്രക്കും വേണ്ടായിരുന്നു,അല്ല ഇനീപ്പോ ദ്രാവിഡ്‌ തന്നെ ആണോ?മുഖം ഞാന്‍ നോക്ക്യൂല്ല,അയാള്‍ടെ ഉറക്കം നഷ്ടപ്പെടുത്താതിരിക്കാന്‍ ഞാന്‍ അപ്പുറത്തെ സൈഡിലേക്ക്‌ പോയതുമില്ല.എല്ലാരും കൂടി ഓടിച്ച്‌ വിട്ടതായിരിക്കുമോ?എന്നാലും അത്രക്ക്‌ വേണ്ടായിരുന്നു അരീക്കോടാാ,അത്രക്ക്‌ വേണ്ടായിരുന്നു

RR said...

നല്ല പടം. :)

qw_er_ty

അപ്പൂസ് said...

നന്നായിരിക്കുന്നു. ഇഷ്ടമായി.


ഇതെന്താ എല്ലാവരും ഇവിടെ കൊരട്ടി ഇട്ടു പോവുന്നത്?

നിമിഷ::Nimisha said...

ചിത്രം നന്നായി...ആ സമര്‍പ്പണം അതിലേറെയും..

ഉണ്ണിക്കുട്ടന്‍ said...

യജമാനന്‍ എണീറ്റു വരുമ്പോഴേക്കും കാവല്‍ക്കാരനേം അടിച്ചോണ്ട് ആരും പോകാതിരുന്നാല്‍ മതി! (ഇനി അയാള്‍ ഷൂവിന്റെ മണമടിച്ച് ബോധം കെട്ടു കിടക്കുവാണോ..)

ഫോട്ടോ ഇഷ്ടപ്പെട്ടു.

സാജന്‍| SAJAN said...

നല്ല പടം!

...പാപ്പരാസി... said...

ആര്‍ ആറേ,
നന്ദി ആറോട്‌ ഞാന്‍ ചൊല്ലേണ്ടൂ..ആറിനോട്‌ തന്നെ ചൊല്ലട്ടേ..നന്ദി.

അപ്പൂസേ,
അതാ ഞാനും കുറെ കാലമായി ആലോചിക്കുന്നത്‌,പല പോസ്റ്റിലും ഈ കൊരട്ടി കാണുന്നുണ്ട്‌.നന്ദി വീണ്ടും വീണ്ടും വരുന്നതിന്‌.

നിമിഷേ,
സ്വാഗത്‌ കര്‍ത്താ ഹൂം,ഹൗ..ഹം..ഹാ...ഹാാാ.ഈ സന്ദര്‍ശനത്തിന്‌ നന്ദി.ഇങ്ങനെ വല്ലതും കാണുമ്പോഴാണ്‌,ഞാന്‍ എന്നെകുറിച്ച്‌ ചിന്തിക്കുന്നത്‌.എന്റെ അഹങ്കാരങ്ങളെകുറിച്ച്‌..ദൈവം സഹായിച്ച്‌ നല്ലൊരു ജോലിയുണ്ട്‌,ഈ പാവങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടിന്റെ ഒരംശം പോലും അനുഭവിക്കേണ്ടി വരാറില്ല.എന്നിട്ടും ദൈവത്തോട്‌ നന്ദിയില്ലാത്തവനാകുന്നു ഞാന്‍ പലപ്പ്പ്പോഴും.

ഉണ്ണിക്കുട്ടാ,
ഏയ്‌,ഈ ഷൂ കൊണ്ടോവാന്‍ മാത്രം ഇതിലും കഷ്ടത അനുഭവിക്കുന്നരുണ്ടെന്ന് തോന്നുന്നില്ല.നന്ദി...നന്ദി...നന്ദി.

സാജാ,
ഈ പ്രോല്‍സാഹനങ്ങള്‍ക്ക്‌ നന്ദി.ഇനീം കാണാന്‍ വരണം.

Unknown said...

Thats nice shot...