21 March 2007

" ഞാന്‍ യാത്രയാവുന്നു "


ഈ അസ്തമയത്തോടൊപ്പം ഞാനും യാത്രയാവുന്നു.ഇനിയും മറ്റൊരു സൂര്യോദയം കൂടി എന്റെ ഫ്രെയിമില്‍ പകര്‍ത്താന്‍ തിരിച്ചു വരുമെന്നുറപ്പില്ല.ചില തീരുമാനങ്ങള്‍ ജീവിതത്തെ പുതിയ ലോകത്തേക്ക്‌ നയിച്ചേക്കാം.ഇതെന്റെ വിജയമോ പരാജയമോ എന്നെനിക്കറിയില്ല.......ആത്മവിശ്വാസം കൈമോശം വരാത്തിടത്തോളം കാലം നമുക്കായി ഈ ആകാശവും ഭൂമിയും കൂട്ടിനുണ്ടാവും....വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ......

7 comments:

...പാപ്പരാസി... said...

ഈ അസ്തമയത്തോടൊപ്പം ഞാനും യാത്രയാവുന്നു....ഇതെന്റെ വിജയമോ പരാജയമോ എന്നെനിക്കറിയില്ല.......

നിലാവ്.... said...

എങ്ങോട്ടെന്ന് പറഞില്ല......
എങ്കിലും എനിക്കറിയാം.....
തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ.....
പ്രാര്‍ത്ഥനയോടെ.....

sandoz said...

വരികള്‍ ഫോട്ടനുള്ള അടിക്കുറിപ്പോ...അതോ ഫോട്ടന്‍ പിടിച്ച ആളിനുള്ള അടിക്കുറിപ്പോ.....അതോ നല്ല അടി കൊള്ളാത്തതിന്റെ കുറിപ്പോ.......ഹേ.......മനുഷ്യാ.....എന്താണു സംഭവം....ഒന്നും മനസ്സിലായില്ലാ......

എന്തിനാ ഞാന്‍ വേണ്ടാത്ത കാര്യങ്ങള്‍ ഒക്കെ അന്വേഷിക്കണേ.......വിട്ടു......നല്ല പടം......

സ്വാര്‍ത്ഥന്‍ said...

ചക്രവാളത്തിന്റെ അനന്തതയില്‍ അരുണിമ പരത്തി ആണ്ടിറങ്ങുന്ന അസ്തമയസൂര്യന്‍... ചന്ദ്രനും താരാഗണങ്ങള്‍ക്കും അവരുടെ സാന്നിധ്യം അറിയിക്കാന്‍വേണ്ടി മാത്രം വിഹായസ്സ് വിട്ടു കൊടുക്കുന്നു.

പൂര്‍ണ്ണ തേജസ്സോടെ തിരിച്ചു വരിക എന്നത് ഉദയസൂര്യന്റെ ദൌത്യമാണ്, എന്നും പുതുമയുള്ള ലോകത്തേക്ക് ഉദിച്ചുയരുക എന്നത് തീരുമാനവും.
വിജയവും പരാജയവും കാലം തീരുമാനിക്കട്ടെ, കൈമുതലായുള്ള ആത്മവിശ്വാസം മുന്നോട്ട് നയിക്കട്ടെ.
ആശംസകള്‍

...പാപ്പരാസി... said...

നിറങ്ങളേ...
അറിയാലോ,പ്രശ്നങ്ങള്‍...ഈ തീരുമാനം ആവശ്യമാണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു..ലോകത്തിലെവിടെ ആയിരുന്നാലും ഈ ബൂലോകത്തിന്റെ മൂലക്ക്‌ ഞാനും കാണും..

സന്തോഷേ..
സത്യം പറഞ്ഞാ ഈ അടിക്കുറിപ്പ്‌ ഒരു അറിയിപ്പായി പോസ്റ്റിയതാ..അടി കൊള്ളാത്തതിന്റെ അസുഖം ജനിച്ചപ്പംതൊട്ടേ ഉണ്ടെന്നാ എല്ലാരും പറയണേ!ഇങ്ങനെ ഒരു തീരുമാനം എടുത്തു.എല്ലാം നല്ലതിനാവാന്‍ പ്രാര്‍ത്ഥിക്കുക.

സ്വാര്‍ത്ഥാ....
ഒരുപക്ഷെ നീ പറഞ്ഞപോലെ കൂടുതല്‍ തേജസ്സോടെ തിരിച്ചു വന്നേക്കാം.ഉദയസൂര്യന്റെ ദൗത്യം കൂടൂതല്‍ ഭംഗിയോടെ ഏറ്റെടുക്കാന്‍...ഇല്ലെല്‍ ഞാന്‍ ഈ കടാപ്പ്പ്പുറത്ത്‌ പാടി പാടി നടക്കും.
പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നണ്ട്രീീീീീ.

Madhavikutty said...

ആശംസകള്‍....‍

ഏറനാടന്‍ said...

പാപ്പരാസി എന്റെ ഫോട്ടോബ്ലോഗില്‍ വന്നതില്‍ സന്തോഷം. ഗള്‍ഫ്‌ ടൈംസില്‍ ഉണ്ടായിരുന്നുവല്ലേ? ഞാനവിടെ വരാറുണ്ടായിരുന്നു. സ്ഥിരം Letters to Editor കൊടുക്കാറുണ്ടായിരുന്നു.

ഫോട്ടോകളെല്ലാം ഒന്നിനൊന്നുഗ്രനായിട്ടുണ്ട്‌. ഇപ്പോള്‍ എന്തുചെയ്യുന്നു? കൂടുതല്‍ അറിയിക്കുമല്ലോ? എന്റെ ഇ-മെയില്‍ ksali2k@gmail.com