28 July 2007

" പൊള്ളുന്ന നേര്‌ "


കാലം കണ്ണീരൊപ്പാത്ത ഇത്തരം പ്രവാസമുഖങ്ങള്‍ ഇനിയും ഇവിടെ തുടര്‍ന്നു കൊണ്ടേയിരിക്കും ,ഒടുവില്‍ മറ്റുള്ളവര്‍ക്കായി എരിഞ്ഞടഞ്ഞും ! ഒരു നിയോഗം പോലെ.......

20 comments:

...പാപ്പരാസി... said...

" പൊള്ളുന്ന നേര്‌ "

ചെറിയ ഇടവേളക്ക്‌ ശേഷം പുതിയ പോസ്റ്റ്‌.... !

Kumar Neelakandan © (Kumar NM) said...
This comment has been removed by the author.
Kumar Neelakandan © (Kumar NM) said...

വല്ലാത്തൊരു ചിത്രം. ഭൂമിയില്‍ വന്നു പതിച്ചിട്ട് തിരിച്ചു പൊങ്ങുന്ന ചൂടിന്റെ പൊള്ളല്‍ കുടയ്ക്കു കീഴില്‍ ഇരിക്കുന്ന ആ കണ്ണില്‍ എനിക്കറിയാനാകുന്നു.

ഈ കാഴ്ച മനസില്‍ മറ്റൊരു വേദന ഉണര്‍ത്തുന്നു. പെറ്റുവളര്‍ത്തിയ ഒരു മകനെ, ഗള്‍ഫില്‍ നിന്നും സന്തോഷത്തോടെ നാട്ടില്‍ വരുന്ന ഒരു ഏട്ടനെ, ഒപ്പം കളിച്ചുവളര്‍ന്ന ഒരു സുഹൃത്തിനെ ഇങ്ങനെ ഒരു രൂപത്തില്‍ ഈ ബ്ലോഗിലോ, ഇവിടെ നിന്നും കൈമാറി പോകുന്ന ഒരു ഈ മെയില്‍ ത്രെഡിലോ കാണുമ്പോള്‍ ആ കണ്ണുകളില്‍ ഉണ്ടാകുന്ന പൊള്ളല്‍ അതാവും ഏറ്റവും വേദനാ ജനകം.

ഇതൊക്കെ കണ്ട് നല്ല ചിത്രം, അല്ലെങ്കില്‍ അയ്യോ കഷ്ടം പറഞ്ഞുപോകുന്ന എന്റെയും നിങ്ങളുടെയും പാപ്പരാസികണ്ണുകളെ മുന്നില്‍ ഏതു സൂര്യതാപത്തിനൊന്നു പൊള്ളിച്ചമര്‍ത്താനാകും?

ദിവാസ്വപ്നം said...

ഒന്നാന്തരം ചിത്രം. കുടയും മുഖവും ഒരേപോലെ തെളിമയോടെ.


പ്രവാസിയുടെ ദുരിതത്തിന്റെ മറ്റൊരു വശം.

യരലവ~yaraLava said...

ഇതു ദുരിതമല്ല ; ദുരന്തമാണ്.

...പാപ്പരാസി... said...

കുമാറേട്ടാ,ഇത്തരം ഒരുപാട്‌ ദുരന്തങ്ങള്‍ നമുക്കുചുറ്റും ഉണ്ടെന്നുള്ള പരമാര്‍ത്ഥം മനസിനെ പലപ്പോഴായി വേദനിപ്പിച്ചിട്ടുണ്ട്‌,നല്ല ഒരു ചിത്രം ബ്ളോഗ്ഗില്‍ പ്രദര്‍ശിപ്പിക്കാന്‍ കിട്ടി എന്ന സന്തോഷമല്ല ഇത്തരം ദ്യശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ തോന്നാറുള്ളത്‌ മറിച്ച്‌ ഇത്തരം കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നാണ്‌.മനസ്സിനെ വേദനിപ്പിച്ചൊരു ചിത്രമായത്‌ കൊണ്ടാണ്‌ പോസ്റ്റ്‌ ചെയ്തതും.ആദ്യമായാണ്‌ താങ്കള്‍ എണ്റ്റെ ബ്ളോഗ്ഗില്‍ വരുന്നതെന്ന് തോന്നുന്നു.നന്ദി വീണ്ടും കാണുക,പറയുക.

ദിവാ,
പ്രവാസികള്‍ക്ക്‌ അത്തറിണ്റ്റെ മണം മാത്രമല്ല,ഇത്തരത്തിലുള്ള വിയര്‍പ്പിണ്റ്റെ വേദനകളുമുണ്ടാവും.

യരലവ,
തീര്‍ച്ചയായും ഇത്‌ ദുരന്തം തന്നെയാണ്‌.

ഉറുമ്പ്‌ /ANT said...

ഈ വ്യക്തി നാട്ടിലെത്തിക്കുന്ന ഡ്രാഫ്റ്റുകളില്‍ കണ്ണുനീരിന്റെ ഉപ്പുണ്ടാവുമോ?

Haree said...

ഫോട്ടോഗ്രാഫര്‍മാര്‍ പലപ്പോഴും നേരിടേണ്ടിവരുന്ന ഒരു പ്രശ്നം... വേദന പകര്‍ത്തണമോ, അവരെ സഹായിക്കുവാന്‍ ശ്രമിക്കണമോ...

എന്റെ നോട്ടത്തില്‍ വേദന പകര്‍ത്തണം, അത് ചിത്രങ്ങളിലൂടെ പലരറിയണം, അങ്ങിനെ അവര്‍ക്ക് ഒട്ടേറെപ്പേരുടെ സഹായം ലഭിക്കാം...
നല്ല ശ്രമം. :)
--

Kumar Neelakandan © (Kumar NM) said...

ഹരീ, ഞാന്‍ പറഞ്ഞത വേദന പകര്‍ത്തണ്ട എന്നല്ല. പകര്‍ത്തണം പകര്‍ന്നുകൊടുക്കണം എല്ലാംശരിതന്നെ. പക്ഷെ എന്റെ ചിന്ത മറ്റൊന്നായിരുന്നു. ഈ ഒരു അവസ്ഥകാണുന്ന നാട്ടിലുള്ളവരെ കുറിച്ക്, അവരുടെ കണ്ണില്‍ പടരുന്ന അസ്വസ്തതെയെകുറിച്ച്.

കാരണം അവരൊന്നും ഒരിക്കലും കരുതാന്‍ വഴിയില്ല തന്റെ മകന്‍ തിളയ്ക്കുന്ന സൂര്യനു കീഴില്‍ തെരുവോരത്ത് ഇങ്ങനെ ഇരിക്കുന്നു എന്ന്. ഈ അവസ്ഥ തെനെ ഉറ്റവരെ അറിയിക്കാന്‍ അവനും ഇഷ്ടമുണ്ടാവില്ല. ആ ഒരു നിലയില്‍ ഇങ്ങനെ ഒരു കാഴ്ച രണ്ടാള്‍ക്കും ഒരു അസ്വസ്ഥത സൃഷ്ടിച്ചേക്കും എന്നു മാത്രമേ പറഞ്ഞുള്ളു.

ഗള്‍ഫ് മലയാളികളുടേതു പോലെയുള്ള ചുറ്റുപാടുകളില്‍ അവരറിഞ്ഞിട്ടുവേണം അവരുടെ വേദന പകര്‍ത്താന്‍. പകര്‍ത്തിയാല്‍ തന്നെ അവരുടെ അറിവോടെ അല്ലാതെ പൊതു സഭകളില്‍ സഹായ അഭ്യര്‍ത്ഥനയ്ക്കെന്ന പോലെ വയ്ക്കുന്നതിലും ഒരു അപാകത.

എനിക്കറിയില്ല. എന്റെതോന്നലുകള്‍ അധികവും തെറ്റുകയാണ് പതിവ്. ഇതും അങ്ങിനെയാകും.

പാപ്പരാസി.. ഇനിയും കാണാം

sreeni sreedharan said...

ഈ ചിത്രം അദ്ദേഹത്തിന്‍റെ പിന്നില്‍ നിന്നെടുത്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ?

Rasheed Chalil said...

ഈ പൊള്ളുന്ന നേരിനിടയില്‍ ജീവിക്കുന്നത് കൊണ്ട് നേരിന്റെ മനസ്സറിയാനാവുന്നു.

:(

മുക്കുവന്‍ said...

ഇവന്‍ നാട്ടില്‍ ചെന്നാല്‍ ബക്കറ്റ് പിരിവുകാര്‍ റേറ്റ് കൂട്ടും. ഗള്‍ഫ് കാരനാ...
അപ്പോള്‍ അവന്റെ മനസ്സ് എത്ര ദുഖിക്കും?

...പാപ്പരാസി... said...

ഉറുമ്പേ,
നാട്ടിലെത്തുന്ന ഡ്രാഫ്റ്റുകള്‍ക്കു പിന്നിലെ വേദന പലപ്പോഴും ആരുമറിയാറില്ല അല്ലെങ്കില്‍ അറിയിക്കാറില്ല എന്നതാണ്‌ സത്യം.

ഹരീ,
ഇതുപോലെ കഷ്ടത അനുഭവിക്കുന്ന ഒരുപാട്‌ ആള്‍ക്കാരുണ്ട്‌ ഈ പ്രവാസഭൂമിയില്‍,അവരെ കുറിച്ച്‌, അവരുടെ വേദന ഒരു നിമിഷമെങ്കിലും മറ്റുള്ളവര്‍ മനസിലാക്കാന്‍ വേണ്ടി മാത്രം പോസ്റ്റ്‌ ചെയ്തതാണ്‌ ഈ ചിത്രം.ഞാന്‍ നേരത്തെ കുമാറേട്ടനോട്‌ പറഞ്ഞിരുന്നു ബ്ളോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുചിത്രം കിട്ടി എന്നതിലുപരി ഇങ്ങിനെയും പ്രവാസജീവിതത്തിന്‌ ഒരു മുഖമുണ്ടെന്ന്‌ അറിയിച്ചെന്ന്‌ മാത്രം.

കുമാറേട്ടാ,
ഞാന്‍ പറഞ്ഞല്ലോ,ബ്ളോഗില്‍ കമണ്റ്റിനായി ഒരു പോസ്റ്റ്‌ എന്നതിലുപരി ഇങ്ങിനെയും ഈ സ്വര്‍ണ്ണം കൊയ്യുന്ന നാട്ടില്‍ ജീവിതങ്ങളുണ്ടെന്ന്‌ മനസിലാക്കാന്‍ വേണ്ടി മാത്രം.നിങ്ങളുടെ ചിന്തയെ ഞാനും ശരിവെക്കുന്നു,തിളക്കുന്ന സൂര്യനു കീഴിലിരുന്ന്‌ പണിയെടുക്കുന്ന മകനെ,എട്ടനെ,കൂട്ടൂകാരനെ ഈ വിധത്തില്‍ കാണാന്‍ ആരും ആഗ്രഹിക്കില്ല.ഇത്‌ ഇയാളറിഞ്ഞിട്ടു തന്നെ പകര്‍ത്തിയതാണ്‌. ഇയാളെകുറിച്ചൊരു ആര്‍ട്ടിക്കിള്‍ ചെയ്യാന്‍ എണ്റ്റെ റിപ്പോര്‍ട്ടര്‍ക്ക്‌ പ്രചോദനമായത്‌ ഈ ചിത്രം കണ്ടപ്പോഴാണ്‌ ,താങ്കള്‍ക്കു വേണ്ടി അതിണ്റ്റെ ലിംക്‌ ഇവിടെ വെക്കുന്നു http://paparassi.blogspot.com/2007_07_01_archive.html .(ഇംഗ്ളീഷില്‍ വന്നതും അറബിക്കില്‍ വന്നതും).പിന്നെ ഇതൊരു സഹായാഭ്യാര്‍ത്ഥനയായി കാണാന്‍ കഴിയുമോ?എനിക്കും അറിയില്ല !ഇനിയും ഈ വഴി വരുമെന്നറിഞ്ഞതില്‍ സന്തോഷം.

പാച്ചു,
നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ എന്താണെന്ന്‌ എനിക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞു.പക്ഷേ, ചില സത്യങ്ങള്‍ പറയാന്‍ ഈ ആംഗിളുകള്‍ തന്നെ വേണ്ടേ?ഈ ചിത്രം പിന്നില്‍ നിന്നെടുത്തിരുന്നെങ്കില്‍ അയാളുടെ കണ്ണുകള്‍ പറയുന്ന വെയിലിണ്റ്റെ തീക്ഷ്ണത മനസിലക്കാന്‍ കഴിയുമായിരുന്നില്ലെന്ന്‌ എനിക്ക്‌ തോന്നുന്നു.

ഇത്തിരി,
തിരിച്ചറിവിന്‌ നന്ദി.

Visala Manaskan said...

alakkan padam. touching!!

Kala said...

നല്ല പടം... നല്ല ഉദ്ദേശം ഇനിയും തുടരുക

Haree said...

പക്ഷെ, ഇന്നിവിടുത്തുകാര്‍ക്ക് അറിയില്ലേ, അവിടുത്തെ ജീവിതം അത്ര സുഖകരമല്ലെന്ന്‍? പിന്നെ, അവിടുത്തെ കഷ്ടപ്പാടുകള്‍ ഇവിടെ അറിയിക്കാതെയിരിക്കുന്നതിലും നല്ലത് ബന്ധുക്കളും മിത്രങ്ങളും അറിയുന്നതല്ലേ? ഒരാശ്വാസമാകുവാന്‍ അവര്‍ക്കൊക്കെയല്ലേ കഴിയുകയുള്ളൂ? അറബിക്കഥയിലൂടെ ലാല്‍ജോ‍സും കാട്ടിക്കൊടുക്കുവാന്‍ ശ്രമിച്ചത് അതുതന്നെയല്ലെ?
--

riyas rasheed said...

nannayirikkunnu!!!

Sathees Makkoth | Asha Revamma said...

മരുഭൂമിയിലെ സഹോദരങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ പുറത്ത് കൊണ്ട് വരുവാന്‍ ഇത്തരം ചിത്രങ്ങള്‍ക്ക് കഴിയും.
നല്ല ശ്രമം. ഫോട്ടോ നന്നായി.
അനുവാദത്തോടെ എടുത്തതാണ്ണന്നറിഞ്ഞതില്‍ സന്തോഷം

നിരക്ഷരൻ said...

വെറും പൊള്ളലല്ല മാഷേ. ചിലപ്പോള്‍ വെന്തുപോകും ഇത്തരം കാഴ്ച്ചകള്‍‌ കാണുമ്പോള്‍.

Jayasree Lakshmy Kumar said...

മനസ്സ് വല്ലാതെ പൊള്ളി ഈ ചിത്രം കണ്ട്. പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന സത്യങ്ങള്‍