02 October 2007

" പുതിയ ട്രാഫിക്‌ നിയമങ്ങള്‍ "


വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറക്കുവാന്‍ വേണ്ടി ഖത്തര്‍ ഗവണ്‍മണ്റ്റ്‌ പുതിയ നിയമങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരുത്തുന്നു.നിയമം ലംഘിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന്‌ ട്രാഫിക്‌ മേധാവികള്‍.10,000 ഖത്തര്‍ റിയാല്‍ മുതല്‍ 50,000 ഖത്തര്‍ റിയാല്‍ വരെ പിഴ ചുമത്തും.
1.എതിര്‍ ദിശയില്‍ വാഹനം ഒാടിച്ചാല്‍ 6,000 ഖത്തര്‍ റിയാല്‍
2.ട്രാഫിക്‌ സിഗ്നല്‍ ജമ്പ്‌ ചെയ്താല്‍ 6,000 ഖത്തര്‍ റിയാല്‍
3.ശരിയല്ലാത്ത പാര്‍ക്കിംഗ്‌ അല്ലെങ്കില്‍ അനുവദനീയമല്ലാത്ത ഇടങ്ങളിലുള്ള പാര്‍ക്കിംഗ്‌ 6,000 ഖത്തര്‍ റിയാല്‍
4.റജിസ്ട്രേഷന്‍ ഇല്ലാത്ത വാഹനം ഒാടിച്ചാല്‍ 3,000 ഖത്തര്‍ റിയാല്‍
5.ട്രാഫിക്‌ വകുപ്പിണ്റ്റെ അനുമതി ഇല്ലാതെയുള്ള വാഹന മോടി പിടിപ്പിക്കല്‍ 3,000 ഖത്തര്‍ റിയാല്‍
ഇനിയും ഇത്‌ പോലുള്ള നിരവധി നിയമങ്ങള്‍ പറയുന്നുണ്ട്‌.ആകെ 84 നിയമങ്ങള്‍ വരും.ചുരുക്കം പറഞ്ഞാല്‍ രാവിലെ വീട്ടില്‍ നിന്ന്‌ വണ്ടി എടുത്ത്‌ പോകുന്നതിനു മുന്‍പ്‌ രാഹു ആണോ കേതു ആണോ എന്ന്‌ നോക്കീട്ട്‌ വേണം ആക്സിലേറ്ററില്‍ വിരലമര്‍ത്താന്‍.എന്തായാലും ഈ നിയമങ്ങളെ സ്വാഗതം ചെയ്യുന്നു.റോഡ്‌ ആക്സിഡണ്റ്റുകള്‍ എന്നും തീരാശാപമായിരുന്ന ഖത്തറിലെ റോഡുകളില്‍ ഇനി ചോരയുടെ വാര്‍ഷിക കണക്കുകള്‍ കുറയുമെന്ന്‌ പ്രത്യാശിക്കാം.വാഹനമോടിക്കുന്ന എല്ലാവരോടുമായി ഒരുവാക്ക്‌,നിങ്ങളുടെ അശ്രദ്ധമൂലം നിങ്ങളുടെ കുടുംബവും മറ്റൊരു കുടുംബവും ജീവതാവസാനം വരെ വേദനിക്കാന്‍ അവസരമുണ്ടാക്കാതെ നോക്കുക.ലോകത്ത്‌, എവിടെയായിരുന്നാലും.

4 comments:

...പാപ്പരാസി... said...

വാഹനമോടിക്കുന്ന എല്ലാവരോടുമായി ഒരുവാക്ക്‌,നിങ്ങളുടെ അശ്രദ്ധമൂലം നിങ്ങളുടെ കുടുംബവും മറ്റൊരു കുടുംബവും ജീവതാവസാനം വരെ വേദനിക്കാന്‍ അവസരമുണ്ടാക്കാതെ നോക്കുക.ലോകത്ത്‌, എവിടെയായിരുന്നാലും.

വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറക്കുവാന്‍ വേണ്ടി ഖത്തര്‍ ഗവണ്‍മണ്റ്റ്‌ പുതിയ നിയമങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരുത്തുന്നു.

കുറുമാന്‍ said...

ഇത് നന്നായി........പക്ഷെ ആ ഫോട്ടോയില്‍ കാറുകള്‍ കാണുന്നത് റോട്ടിലാണോ, അതോ വല്ല ചന്തയിലുമോ?

നിലാവ്.... said...

നല്ല തീം.....പാപ്പരാസി ഉഗ്രനായിട്ടുണ്ട്ട്ടോ......

നിരക്ഷരൻ said...

ഈ നിയമങ്ങളെയൊക്കെ പേടിച്ചിട്ടാണ് മാഷേ ഞാന്‍ ഈ അബുദാബിയില്‍ 10 കൊല്ലമായിട്ടുപോലും ലൈസന്‍സിന്റെ ഫയലുപോലും തുറന്നിട്ടില്ല.